മഴക്കാല പൂർവ്വ ശുചീകരണം

May 19, 2026

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മഴക്കാല മുന്നൊരുക്കം 2026 ൻ്റെ  ഭാഗമായി കണിയാമ്പറ്റ ടൗണിൽ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്. ശ്രീ. വി പി യൂസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ശ്രീമതി. രോഷ്മ രമേശ്  പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ശ്രീ. കെ എം ഫൈസൽ, ശ്രീ സുരേഷ് ബാബു, ശ്രീമതി. നസീമ , മറ്റു ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വരദൂർ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ, ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ സേന, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരി വ്യവസായി ഏകോപന സമിതിഅംഗങ്ങൾ, മറ്റു സന്നദ്ധ സംഘടന പ്രവർത്തകർ , ആശാവർക്കർമാർ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ സജീവമായി പങ്കെടുത്തു.


 

മഴക്കാല പൂർവ്വ ശുചീകരണം