കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട് (Vision)

“സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം, ജനപങ്കാളിത്തം, സുതാര്യ ഭരണ സംവിധാനം എന്നിവ ഉറപ്പാക്കി എല്ലാ വിഭാഗം ജനങ്ങൾക്കും സമഗ്ര വികസനവും ഉയർന്ന ജീവിത നിലവാരവും ലഭ്യമാകുന്ന സ്വയംപര്യാപ്ത ഗ്രാമമായി പഞ്ചായത്തിനെ വളർത്തുക.”

ദൗത്യം (Mission)

  • ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ ഗുണമേന്മയോടെ സമയബന്ധിതമായി നിറവേറ്റുക.
  • കുടിവെള്ളം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, ഭവനം തുടങ്ങിയ മേഖലകളിൽ സ്ഥിരതയാർന്ന വികസനം ഉറപ്പാക്കുക.
  • സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമം മുൻഗണന നൽകുക.
  • കാർഷിക വികസനം, തൊഴിൽ സൃഷ്ടി, സ്വയംതൊഴിൽ പ്രോത്സാഹനം എന്നിവ വഴി സാമ്പത്തിക ശക്തീകരണം സാധ്യമാക്കുക.
  • ഹരിത ഗ്രാമം, മാലിന്യ നിർമ്മാർജനം, ജലസംരക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകുക.
  • ഡിജിറ്റൽ സേവനങ്ങളും സുതാര്യ ഭരണവും വഴി ജനസൗഹൃദ പഞ്ചായത്ത് സംവിധാനമൊരുക്കുക.
  • ഗ്രാമസഭകളിലൂടെ ജനപങ്കാളിത്തവും സാമൂഹിക ഉത്തരവാദിത്വവും ശക്തിപ്പെടുത്തുക.