ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം സ്ഥലനാമ ചരിത്രം കണിയാമ്പറ്റ എന്ന സ്ഥലനാമം ഉണ്ടായതിനെക്കുറിച്ച് പല ഐതിഹ്യങ്ങളുമുണ്ട്. പൊങ്ങിണി ഭഗവതിയെ വഞ്ചിച്ച് ബന്ധനസ്ഥയാക്കിയ കണിയാനെ അനുസ്മരിച്ച് കണിയാന് പറ്റിച്ചു എന്നത് പ്രചാരത്തില്‍ വരികയും പിന്നീട് ലോപിച്ച് കണിയാമ്പറ്റയായി എന്നുമാണ് ചരിത്രം. ഏതോ ആദിവാസി രാജകുമാരന് കെണിയമ്പേറ്റു എന്നും ആ സ്ഥലം കണിയാമ്പറ്റയായി മാറി എന്നാണ് മറ്റൊരു ഐതീഹ്യം. പഴശ്ശിരാജാവിന്റെ യുദ്ധഭൂമിയില്‍ കണിയാമ്പറ്റ പ്രദേശം ഉള്‍പ്പെട്ടിരുന്നതായി പ്രസിദ്ധ ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും വയനാട്ടിലെ ആദ്യകാല ജനവാസ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു കണിയാമ്പറ്റ. ലിഖിത ചരിത്രം ഉണ്ടാകുന്നതിന് മുമ്പ് കണിയാമ്പറ്റ പഞ്ചായത്തുള്‍പ്പെടുന്ന പ്രദേശം ഒരു ആദിവാസി നിവാസകേന്ദ്രമായിരുന്നിരിക്കണം. കുടിയേറ്റ ചരിത്രം ആദിവാസി (വേട്ടുവ) രാജാക്കന്മാരുടെ ചരിത്രങ്ങള്‍ വിശദമായ പഠനത്തിന് വിധേയമാക്കേണ്ട...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 19, 2026
മഴക്കാല പൂർവ്വ ശുചീകരണം
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മഴക്കാല മുന്നൊരുക്കം 2026 ൻ്റെ ഭാഗമായി കണിയാമ്പറ്റ ടൗണിൽ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്. ശ്രീ. വി പി യൂസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ശ്രീമതി. രോഷ്മ രമേശ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ്...
കൂടുതൽ വായിക്കുക