ഞങ്ങളെ കുറിച്ച്

വയനാട് ജില്ലയില്‍ വൈത്തിരി താലൂക്കില്‍ പനമരം ബ്ളോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്. 37.8ച.കി.മി. വിസ്തീര്‍ണ്ണമുള്ള, 21 വാര്‍ഡുകളോടുകൂടിയ പഞ്ചായത്തിന്‍റെ അതിരുകള്‍ വടക്ക്:പനമരംഗ്രാമപഞ്ചായത്ത്, തെക്ക്: മുട്ടില്‍, കോട്ടത്തറ ഗ്രാമപഞ്ചായത്തുകള്‍, കിഴക്ക് :പൂതാടി, മീനങ്ങാടിഗ്രാമപഞ്ചായത്തുകള്‍, പടിഞ്ഞാറ് : കോട്ടത്തറ, പനമരം ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ്.മുന്‍ കോഴിക്കോട് ജില്ലയിലെ തെക്കേവയനാട് താലൂക്കിലെ പൊങ്ങിനിച്ചിക്കല്ലൂരംശമായ കണിയാമ്പറ്റ വില്ലേജാണ് 1962 ല്‍ കണിയാമ്പറ്റ പഞ്ചായത്തായി രൂപവല്‍ക്കരിക്കപ്പെട്ടത്. 37.8 ചതുരശ്ര കി. മീറ്റര്‍ വിസ്തൃതിയുള്ള ഈ പഞ്ചായത്ത് ചെറുകുന്നുകളും വയലുകളും ഉള്‍പ്പെടുന്ന കാര്‍ഷിക മേഖലയാണ്. ഇന്ന് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ 1923 ന് മുന്‍പ് പുറക്കാടി വില്ലേജിന്‍റെ ഭാഗമായിരുന്നു. റീസെറ്റില്‍മെന്‍റിന്‍റെ ഭാഗമായി പുറക്കാടിയില്‍ നിന്ന് കുറെ ഭാഗങ്ങള്‍ മാറ്റിയെടുത്ത് പൊങ്ങിണ്-ചീക്കല്ലൂര്‍ അംശമാക്കിയത്. അന്ന് കൂടുതല്‍ പ്രസിദ്ധമായിരുന്ന പൊങ്ങിണി ഭഗവതി ക്ഷേത്രം ഉള്‍ക്കൊള്ളുന്ന പ്രദേശമായതിനാല്‍ ആ പ്രദേശത്തിന്‍റെ പേര്‍ അംശത്തിന് വന്നു. അംശത്തെ പൊങ്ങിണ്-ചീക്കല്ലൂര്‍ എന്നും പുല്‍പ്പടി എന്നും രണ്ടു ദേശങ്ങളായി തിരിച്ചിരുന്നു. 1961- ലെ ഒരു ഗവണ്‍മെന്‍റ് ഉത്തരവു പ്രകാരം പൊങ്ങിണ്-ചീക്കല്ലൂരംശം കണിയാമ്പറ്റ വില്ലേജായി. ഇന്നത്തെ കണിയാമ്പറ്റ വില്ലേജും നടവയല്‍ വില്ലേജിന്‍റെ ഒരു ഭാഗവും(ഒന്നും രണ്ടും  വാര്‍ഡുകള്‍)ആണ് കണിയാമ്പറ്റ പഞ്ചായത്തില്‍ ഉല്‍പ്പെടുന്നത്.

ഗ്രാമ പഞ്ചായത്തിന്‍റെ പേര്കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്
സ്ഥാപിതമായ വര്‍ഷം1963
സംസ്ഥാനംകേരളം
ജില്ലവയനാട്
താലൂക്ക്വൈത്തിരി
ബ്ലോക്ക് പനമരം
വില്ലേജ്കണിയാമ്പറ്റ
വിസ്തീര്‍ണ്ണം37.865 ച.മീ (3782 ഹെക്ടര്‍)
വാര്‍ഡുകളുടെ എണ്ണം21
ജനറല്‍ വാര്‍ഡുകള്‍4,7,11,13,14,16,17,19
വനിത സംവരണ വാര്‍ഡുകള്‍2,6,8,9,10,12,15,18,21
പട്ടികവര്‍ഗ്ഗ സംവരണ വാര്‍ഡുകള്‍3,20
പട്ടികവര്‍ഗ്ഗ വനിത സംവരണ വാര്‍ഡുകള്‍1,5
അതിരുകള്‍വടക്ക് : പൂതാടി, പനമരം ഗ്രാമ പഞ്ചായത്ത്
തെക്ക് : കോട്ടത്തറ, മുട്ടില്‍ ഗ്രാമ പഞ്ചായത്ത്
കിഴക്ക് : മീനങ്ങാടി, പൂതാടി ഗ്രാമ പഞ്ചായത്ത്
പടിഞ്ഞാറ് : കോട്ടത്തറ, പനമരം ഗ്രാമ പഞ്ചായത്ത്
ജനസംഖ്യ33956 (2011 സെന്‍സസ്)

പുരുഷന്‍മാര്‍: 16739 
സ്ത്രീകള്‍: 17217
പട്ടികജാതി: 780
പട്ടികവര്‍ഗ്ഗം: 6563 (പു: 3276, സ്ത്രീ: 3287)
ജനസാന്ദ്രത779.5 ച കീ
പാര്‍ലമെന്‍റ് മണ്ഡലംവയനാട്
അസംബ്ലി നിയോജക മണ്ഡലംകല്‍പ്പറ്റ