പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

വി പി യൂസഫ്

പ്രസിഡൻ്റ്

രോഷ്മ രമേഷ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് ഇഖ്ബാല്‍ (കെ എം ഫൈസല്‍)

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മറിയം അബ്ദുറഹിമാന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സി സുരേഷ് ബാബു

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ലതിക എം ബി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഞങ്ങളെ കുറിച്ച്

വയനാട് ജില്ലയില്‍ വൈത്തിരി താലൂക്കില്‍ പനമരം ബ്ളോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്. 37.8ച.കി.മി. വിസ്തീര്‍ണ്ണമുള്ള, 21 വാര്‍ഡുകളോടുകൂടിയ പഞ്ചായത്തിന്‍റെ അതിരുകള്‍ വടക്ക്:പനമരംഗ്രാമപഞ്ചായത്ത്, തെക്ക്: മുട്ടില്‍, കോട്ടത്തറ ഗ്രാമപഞ്ചായത്തുകള്‍, കിഴക്ക് :പൂതാടി, മീനങ്ങാടിഗ്രാമപഞ്ചായത്തുകള്‍, പടിഞ്ഞാറ് : കോട്ടത്തറ, പനമരം ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ്.മുന്‍ കോഴിക്കോട് ജില്ലയിലെ തെക്കേവയനാട് താലൂക്കിലെ പൊങ്ങിനിച്ചിക്കല്ലൂരംശമായ കണിയാമ്പറ്റ വില്ലേജാണ് 1962 ല്‍ കണിയാമ്പറ്റ പഞ്ചായത്തായി രൂപവല്‍ക്കരിക്കപ്പെട്ടത്. 37.8 ചതുരശ്ര കി. മീറ്റര്‍ വിസ്തൃതിയുള്ള ഈ പഞ്ചായത്ത് ചെറുകുന്നുകളും വയലുകളും ഉള്‍പ്പെടുന്ന കാര്‍ഷിക മേഖലയാണ്. ഇന്ന് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ 1923 ന് മുന്‍പ് പുറക്കാടി വില്ലേജിന്‍റെ ഭാഗമായിരുന്നു. റീസെറ്റില്‍മെന്‍റിന്‍റെ ഭാഗമായി പുറക്കാടിയില്‍ നിന്ന് കുറെ ഭാഗങ്ങള്‍ മാറ്റിയെടുത്ത് പൊങ്ങിണ്-ചീക്കല്ലൂര്‍ അംശമാക്കിയത്. അന്ന് കൂടുതല്‍ പ്രസിദ്ധമായിരുന്ന പൊങ്ങിണി ഭഗവതി ക്ഷേത്രം ഉള്‍ക്കൊള്ളുന്ന പ്രദേശമായതിനാല്‍ ആ പ്രദേശത്തിന്‍റെ പേര്‍ അംശത്തിന്...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രം സ്ഥലനാമ ചരിത്രം കണിയാമ്പറ്റ എന്ന സ്ഥലനാമം ഉണ്ടായതിനെക്കുറിച്ച് പല ഐതിഹ്യങ്ങളുമുണ്ട്. പൊങ്ങിണി ഭഗവതിയെ വഞ്ചിച്ച് ബന്ധനസ്ഥയാക്കിയ കണിയാനെ അനുസ്മരിച്ച് കണിയാന്‍ പറ്റിച്ചു എന്നത് പ്രചാരത്തില്‍ വരികയും പിന്നീട് ലോപിച്ച് കണിയാമ്പറ്റയായി എന്നുമാണ് ചരിത്രം. ഏതോ ആദിവാസി രാജകുമാരന് കെണിയമ്പേറ്റു എന്നും ആ സ്ഥലം കണിയാമ്പറ്റയായി മാറി എന്നാണ് മറ്റൊരു ഐതീഹ്യം. പഴശ്ശിരാജാവിന്‍റെ യുദ്ധഭൂമിയില്‍ കണിയാമ്പറ്റ പ്രദേശം ഉള്‍പ്പെട്ടിരുന്നതായി പ്രസിദ്ധ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും വയനാട്ടിലെ ആദ്യകാല ജനവാസ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു കണിയാമ്പറ്റ. ലിഖിത ചരിത്രം ഉണ്ടാകുന്നതിന് മുമ്പ് കണിയാമ്പറ്റ പഞ്ചായത്തുള്‍പ്പെടുന്ന പ്രദേശം ഒരു ആദിവാസി നിവാസകേന്ദ്രമായിരുന്നിരിക്കണം. കുടിയേറ്റ ചരിത്രം ആദിവാസി (വേട്ടുവ) രാജാക്കന്മാരുടെ ചരിത്രങ്ങള്‍ വിശദമായ പഠനത്തിന് വിധേയമാക്കേണ്ട...

കൂടുതൽ വായിക്കുക